പള്ളുരുത്തി: ക്ഷീരകർഷകർക്കുള്ള പാൽ ഉത്പാദന ആനുകൂല്യ വിതരണത്തിന്റെയും കാലിത്തീറ്റ സബ്സിഡി പദ്ധതിയുടെയും ഉദ്ഘാടനം നടത്തി. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തും കുമ്പളം,​ചെല്ലാനം പഞ്ചായത്തുകളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 130 ഗുണഭോക്താക്കൾക്കായി പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് 8.70 ലക്ഷം രൂപയും കുമ്പളം പഞ്ചായത്ത് 1.50 ലക്ഷവും ചെല്ലാനം പഞ്ചായത്ത് 15,000 രൂപയുമാണ് ഈ സാമ്പത്തിക വർഷം വകയിരുത്തിയിരിക്കുന്നത്. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി പനക്കൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെംസി ബിജു, ബ്ലോക്ക് അംഗങ്ങളായ ഷീബ ജേക്കബ്, നിത സുനിൽ, ക്ഷീര വികസന ഓഫീസർ എം.കെ.ജയദേവൻ, ജോയിന്റ് ബി.ഡി.ഒ ജസ്റ്റിൻ ഗൊൺസാൽവസ് എന്നിവർ സംസാരിച്ചു.