kvvs

മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി സമിതി നേതാവായിരുന്ന ബാബു മലപ്പാൻ അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു. സമിതി യൂണിറ്റ് പ്രസിഡന്റ് ഷുക്കൂർ കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സമിതി യൂണിറ്റ് സെക്രട്ടറി ഗോപകുമാർ പാറപ്പാട്ട് സ്വാഗതം പറഞ്ഞു . സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജലീൽ മഹാരാജ് അനുസ്മരണ പ്രഭാഷണം നടത്തി .സമിതി ജില്ലാ പ്രസിഡന്റ്‌ റോബിൻ വൻനിലം അവാർഡ് വിതരണം നിർവ്വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ്‌, ബാലകൃഷ്ണൻ, ജില്ലാ ട്രഷറർ അബ്ദുൽ വാഹിദ്, സി.പി.എം ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ ,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ.കെ. ഉമ്മർ, മുസ്ലിം ലീഗ് പായിപ്ര പ്രസിഡന്റ്‌ വി.ഇ. നാസർ , വാർഡ് അംഗങ്ങളായ എം.എ. നൗഷാദ്, നെജി ഷാനവാസ്‌, സാജിത ടീച്ചർ, എ.റ്റി. സുരേന്ദ്രൻ ,വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി മത്തായി , ഏരിയാ രക്ഷധികാരി കെ.എൻ. ജയപ്രകാശ് , യൂണിറ്റ് ട്രഷറർ പി.വി. വർഗീസ് എന്നിവർ സംസാരിച്ചു.