പറവൂർ: നഗരസഭയുടെ അനുമതിയില്ലാതെ റോഡിൽ സ്വകാര്യ മൊബൈൽ കമ്പനി ഒപ്ടിക്കൽ കേബിൾ വലിക്കാനായി തൂണുകൾ സ്ഥാപിക്കുന്നത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്തിന്റെ നേതൃത്വത്തിൽ തടഞ്ഞു. ഇന്നലെ കിഴക്കേപ്രം വെയർഹൗസ് റോഡിലായിരുന്നു സംഭവം. അനുമതിയില്ലാതെ റോഡ് കുഴിച്ചു എട്ട് തൂണുകളാണ് സ്ഥാപിച്ചത്. തിരക്കേറിയതും ഇടുങ്ങിയതുമായ റോഡിൽ പോസ്റ്റുകൾ സ്ഥാപിക്കുന്നത് വഴിയാത്രക്കാർക്ക് പ്രയാസമുണ്ടാക്കുമെന്ന് സജി നമ്പിയത്ത് പറഞ്ഞു.