
കുറുപ്പംപടി : എന്റെ സ്കൂളിൽ ഒരു പഴന്തോട്ടം പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ വായ്ക്കര ഗവ.യു.പി സ്കൂളിൽ ഫല വൃക്ഷത്തൈ വിതരണവും അഴിമതി മുക്ത ഭാരതം വികസിത ഭാരതം' എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്ക് വിവിധ മത്സരങ്ങളും നടത്തി.
നന്ദന.വി.വി, ശിവപ്രിയ.ഒ.പി, ടിസ്സ മരിയ ടോണി, അവന്തിക സുനിൽ, എയ്ന എൽദോസ്, അരുന്ധതി.പി.എസ് എന്നീ വിദ്യാർത്ഥികൾ മത്സരങ്ങളിൽ വിജയികളായി. പെരുമ്പാവൂർ റോട്ടറി ക്ലബ്ബ് സ്കൂളിലേക്ക് സംഭാവനയായി 150 കസേരകൾ നൽകി. രായമംഗലം ഗ്രാമപഞ്ചായത്ത് അംഗം ഉഷാദേവി.കെ.എൻ. ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് ബിജു. പി.പോൾ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷൻ സീനിയർ മാനേജർ എ.പി.പോൾ 'അഴിമതി മുക്ത ഭാരതം വികസിത ഭാരതം' എന്ന വിഷയത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.
റോട്ടറി ക്ലബ്ബ് പ്രസിഡന്റ് മാർട്ടിൻ.സി.മാത്യു, റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർ ഡോ.റെജി.കെ.തട്ടാമ്പുറത്ത്, സ്കൂൾ ഹെഡ്മിസ്ട്രസ് ബിസി മോൾ ജോൺ, വായ്ക്കര പബ്ളിക് ലൈബ്രറി പ്രസിഡന്റ് ഷാജൻ.സി. കുര്യൻ, പി.ടി.എ വൈസ് പ്രസിഡന്റ് ബിനു.സി.വി., എം.പി.ടി.എ ചെയർപേഴ്സൺ ബിൻസി ഷിജു, സ്കൂൾ സീനിയർ അസിസ്റ്റന്റ് ജയ മോൾ.വി.കെ., തങ്കച്ചൻ.കെ.കെ. എന്നിവർ സംസാരിച്ചു.