 
പള്ളുരുത്തി: നിർദ്ധന കാൻസർ രോഗികളെ സഹായിക്കാൻ കുമ്പളങ്ങി സെന്റ്. ആൻസ് കോൺവെന്റ് സ്കൂളിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. സംവിധായകൻ എം.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. ബട്ടർഫ്ലൈ കാൻസർ ഫൗണ്ടേഷനുവേണ്ടിയാണ് കുട്ടികളുടേയും രക്ഷാകർത്താക്കളുടേയും സഹകരണത്തോടെ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചതെന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആലീസ് പറഞ്ഞു. ഫാ. സെബാസ്റ്റ്യൻ പുത്തൻപുരക്കൽ, സിസ്റ്റർ ജാസ്മിൻ, ശ്രീജാ ബെൻ, ഹെൻസി എന്നിവർ സംസാരിച്ചു.