ആലുവ: ആലുവ സെന്റ് മേരീസ് ഹൈസ്‌കൂൾ 12-ാമത് സെന്റിനറി കപ്പ് ഫുട്‌ബാൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളും ആലുവ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സ്കൂളും തമ്മിൽ തിങ്കളാഴ്ച്ച ഏറ്റുമുട്ടും.
ഇന്നലെ നടന്ന ആദ്യ സെമിഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ പരാജയപ്പെടുത്തിയത്. രണ്ടാം സെമിയിൽ ഒക്കൽ ശ്രീ നാരായണ ഹയർ സെക്കൻഡറി സ്‌കൂളിനെ ആലുവ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഹൈസ്‌കൂൾ ടൈബ്രേക്കറിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.