
പറവൂർ: റവന്യൂജില്ലാ സ്കൂൾ പ്രവർത്തി പരിചയമേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും മാനേജുമെന്റായ എസ്.എൻ.ഡി.പി പറവൂർ യൂണിയൻ അനുമോദിച്ചു. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറിയും സ്കൂൾ മാനേജറുമായ ഹരി വിജയൻ അനുമോദ പ്രസംഗം നടത്തി. പ്രിൻസിപ്പൽ വി. ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ. ബിജു, അദ്ധ്യാപകരായ പ്രമോദ് മാല്യങ്കര, സി. ബിന്ദു എന്നിവർ പങ്കെടുത്തു.