education

മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോള സെന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ ക്ലബ് കൺവീനർമാർക്കായി മൂവാറ്റുപുഴ നെസ്റ്റിൽ നടന്ന ത്രിദിന നേതൃത്വ പരിശീലന ക്യാമ്പ് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാാടനം ചെയ്തു. ആർ.ഡി.ഡി. അബ്ദുൾ കരീം, ജില്ലാ അക്കാഡമിക് കോ-ഓർഡിനേറ്റർ എ. ശങ്കരനാരായണൻ, സി.ജി.എ.സി ജില്ലാ കോ-ഓർഡിനേറ്റർ ഡോ.സി.എ.ബിജോയി, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ കൺവീനർ റിജി പൗലോസ്, മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി മരിയ എന്നിവർ പങ്കെടുത്തു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ 22 ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 22 ആൺകുട്ടികൾക്കും 22 - പെൺകുട്ടികളുമാണ് ക്യാമ്പിൽ പങ്കെടുത്തത്.