
കളമശേരി: കൂനംതൈയിൽ തൃക്കാക്കര നോർത്ത് വില്ലേജ് ഓഫീസിനോട് ചേർന്ന റവന്യൂ ഭൂമിയിൽ വിവിധ ഓഫീസുകളടങ്ങിയ റവന്യൂടവർ സ്ഥാപിച്ചേക്കും. ഇത് സംബന്ധിച്ചുയർന്ന ആവശ്യങ്ങൾ പരിഗണിച്ച് മന്ത്രിമാരായ പി.രാജീവ്, കെ.രാജൻ, കളക്ടർ, ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.
വില്ലേജ് ഓഫീസ് ഉൾപ്പെടുന്ന 27 സെന്റും ഓഫീസിനോട് ചേർന്ന 108 സെന്റും ഉപയോഗപ്പെടുത്തി കെട്ടിടസമുച്ചയം നിർമ്മിക്കാനുള്ള സാദ്ധ്യതാ റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടറെ ചുമതലപ്പെടുത്തി.