ആലുവ: നന്മ സർഗ വനിതാ സംസ്ഥാന സമ്മേളനം സ്വാഗത സംഘം രൂപീകരണ യോഗം സംസ്ഥാന ട്രഷറർ മനോമോഹൻ ഉദ്ഘാടനം ചെയ്തു. ഷേർളി മൈത്രി അദ്ധ്യക്ഷത വഹിച്ചു. എൻ.എൻ.ആർ. കുമാർ, സീന ജോസ്, അജിത് കുമാർ ഗോതുരുത്ത്, ലൈല അമ്മിണിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ഭാരവാഹികളായി സേവ്യർ പുൽപ്പാട് (രക്ഷാധികാരി), അജിത് കുമാർ (ചെയർമാൻ), ഷേർളി മൈത്രി (ജനറൽ കൺവീനർ), ദിനേശ് പുലിമുഖത്ത് (ട്രഷറർ), ശ്രീകുമാർ മുല്ലേപ്പിള്ളി (മീഡിയ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.