കൊച്ചി : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കൊച്ചി ശാഖ, കൊച്ചി കോർപ്പറേഷൻ, എഡ്രാക്ക് എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഫലവൃക്ഷത്തൈ നടീൽ പദ്ധതിക്ക് നാളെ തുടക്കമാകും. പേര, ചാമ്പ, നെല്ലി, റംബൂട്ടാൻ, ഞാവൽ തുടങ്ങിയവയാണ് നടുന്നത്. കലൂർ ഐ.എം.എ ഹൗസ് കോമ്പൗണ്ടിൽ തൈകൾ നട്ട് പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എസ്. ശ്രീനിവാസ കമ്മത്ത്, സെക്രട്ടറി ഡോ.ജോർജ് തുകലൻ, ട്രഷറർ ഡോ.കാർത്തിക് ബാലചന്ദ്രൻ എന്നിവർ അറിയിച്ചു.