മൂവാറ്റുപുഴ: നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) വകുപ്പിന് കീഴിൽ നിയുക്തി - 2022 മെഗാ ജോബ് ഫെയർ 12ന് രാവിലെ 9 മുതൽ കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ നടക്കും . എൻജിനിയറിംഗ്, ടെക്നോളജി, ഐ.ടി, ആരോഗ്യം, ടൂറിസം, കോമേവ്സ് ആൻഡ് ബിസിനസ് , ഓട്ടോ മൊബൈൽ, വിദ്യാഭ്യാസം, മീഡിയ ആൻഡ് അഡ്വെർടൈസിംഗ് , സെയ്ൽസ് ആൻ‌ഡ് മാർക്കറ്റിംഗ് തുടങ്ങി വിവിധ സെക്ടറുകളിലെ നൂറിലധികം സ്ഥാപനങ്ങളിൽ നിന്നായി അയ്യായിരത്തിലധികം ഒഴിവുകൾ മെഗാ ജോബ് ഫെയറിലൂടെ നികത്തുന്നതാണ്. താത്പര്യമുള്ളവർ www.jobfest.kerala.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0484 - 2427494, 2422452