കളമശേരി: ഫാക്ട് കോർപ്പറേറ്റ് ഓഫീസിലേക്കുള്ള തൊഴിലാളി സംഘടനകളുടെ പ്രതിഷേധ മാർച്ച് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രാജു ഉദ്ഘാടനം ചെയ്തു. മുൻ എം.പി. കെ.ചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ ടി.എം.സഹീർ, ജോർജ് തോമസ്, പി.എസ്.സെൻ, പി.കെ.സത്യൻ, എ.വിശ്വനാഥൻ എന്നിവർ സംസാരിച്ചു. എം.എം.ജബ്ബാർ, വി.എ.നാസർ, പി.വി.ജോസ്, ഷിനിൽ വാസ്, പി.മോഹൻകുമാർ, ടി.ജെ.മാർഷൽ മാർട്ടിൻ തുടങ്ങിയവർ നേതൃത്വം നൽകി.