മൂവാറ്റുപുഴ: പ്രകൃതിജീവന സമാജത്തിന്റെ ആഭിമുഖ്യത്തിൻ സൗജന്യ പ്രകൃതിചികിത്സാ ക്യാമ്പ്, സെമിനാർ എന്നിവ നാളെ രാവിലെ ഏഴിന് മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തിൽ നടക്കും. ഡോ. മാത്യൂ കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ആരോഗ്യ സംരക്ഷണം പ്രകൃതിജീവനത്തിലൂടെ എന്ന വിഷയത്തിൽ ഡോ.ബാബു ജോസഫും രോഗപ്രതിരോധവും പ്രതിവിധിയും എന്ന വിഷയത്തിൽ ഫാ.ജോസഫ് മുളഞ്ഞനാനിയും സംസാരിക്കും. രണ്ട് മുതൽ വാർഷിക സമ്മേളനം ചേരും. തുടർന്ന് ഭാരവാഹി തിരഞ്ഞെടുപ്പ്.