മൂവാറ്റുപുഴ: നെട്ടോർക്കോട്ട് വനദുർഗ ദേവീക്ഷേത്രത്തിൽ സർപ്പ പുന:പ്രതിഷ്ഠയും സർപ്പബലിയും 11 ന് നടക്കും. ഇതിന് മുന്നോടിയായി നടത്തുന്ന പരിഹാര ക്രിയകൾക്ക് ഏഴിന് തുടക്കമാകും. പുലർച്ചെ അഞ്ചിന് നിർമ്മാല്യദർശനം, അഭിഷേകം, മലർ നിവേദ്യം, 6.30 ന് ഗണപതിഹോമം, എട്ടിന് പാൽപായസ ഹോമം, 9.30 ന് ഉച്ചപൂജ, 10.30 ന് നട അടയ്ക്കൽ, വൈകിട്ട് അഞ്ചിന് ഭഗവത് സേവ, ദീപാരാധന എന്നിങ്ങനെയാണ് പരിപാടികൾ. 10ന് രാത്രി 6.30 മുതൽ സർപ്പബലി നടക്കും. 11 ന് രാവിലെ 9.10 ന് പുന:പ്രതിഷ്ഠാചടങ്ങുകൾ ആരംഭിക്കും. മണയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരി, പുതുക്കുളം വാസുദേവൻ നമ്പൂതിരി, മേൽശാന്തി അനന്ദു തിരുമേനി എന്നിവർ കാർമ്മികത്വം വഹിക്കും