p

കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയ കേസിൽ മന്ത്രി ആന്റണി രാജുവിനെതിരായ വിചാരണക്കോടതിയുടെ തുടർനടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. ഹർജി വാദത്തിനായി ഈ മാസം 29ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് സ്റ്റേ നീട്ടി ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹ‌ർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. രണ്ടാംപ്രതി കോടതി ജീവനക്കാരൻ ജോസും ഇതേ ആവശ്യമുന്നയിച്ച് ഹർജി നൽകിയിട്ടുണ്ട്.
മയക്കുമരുന്നുകേസിൽ വഞ്ചിയൂർ സെഷൻസ് കോടതി പത്തുവർഷം തടവിന് ശിക്ഷിച്ച ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതൽ മാറ്റിയതുമായി ബന്ധപ്പെട്ട കേസാണിത്.