തൃക്കാക്കര: വിലക്കയറ്റം നിയന്ത്രിക്കാത്ത ഇടത് സർക്കാരിനെതിരെ കാക്കനാട് കളക്ടറേറ്റ് പടിക്കൽ മൺകലവുമായി യൂത്ത് ലീഗ് പ്രതിഷേധം. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.ജലീൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് സി.എസ്.സിയാദ് അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് ജില്ലാ സെക്രട്ടറി പി.എം. മാഹിൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് സാബു, മുഹമ്മദ് സാദിഖ് എം.കെ.അൻസാർ, നിസാം അത്താണി, സാഹിൽ ജഡ്ജിമുക്ക്, ഷെഫീഖ് കാവലാടൻ, ഇല്ല്യാസ്, താരിഖ് ഹുസൈൻ,​ നവാസ് വാഴക്കാല, ഷംനാസ് എന്നിവർ നേതൃത്വം നൽകി.