കൊച്ചി: രാജ്യത്തുടനീളം സ്‌ഫോടനം നടത്തുക എന്ന ഉദ്ദേശ്യത്തോടെ സ്‌ഫോടകവസ്തു കൈവശം സൂക്ഷിച്ച കേസിൽ തടിയന്റവിട നസീർ ഉൾപ്പെടെ അഞ്ചു പ്രതികളെ കൊച്ചി എൻ.ഐ.എ കോടതി വെറുതെവിട്ടു. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാൻപോലും പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പര്യാപ്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കണ്ണൂരിൽ അനധികൃതമായി സ്‌ഫോടകവസ്തുക്കൾ കൈവശംവച്ചെന്ന കേസിൽ ആരോപണവിധേയരായവരിൽ ആർക്കെങ്കിലും എന്തെങ്കിലും ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ തെളിവില്ലാത്തതിനാൽ പ്രതികൾക്ക് വിടുതൽ ലഭിക്കാൻ അർഹതയുണ്ടെന്ന് പ്രത്യേക ജഡ്ജി കെ. കമനീസ് ഉത്തരവിടുകയായിരുന്നു.