
പറവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂത്തകുന്നം മടപ്ളാതുരുത്ത് വിയത്ത് ഭാസി (82) മരിച്ചു. കഴിഞ്ഞ മാസം 16ന് കൊടുങ്ങല്ലൂർ കീത്തോളിയിലായിരുന്നു അപകടം. നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഭാസി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ: സരള. മക്കൾ: മനോജ്. മഹേഷ്. മരുമകൾ: ജിമി. സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ.