അങ്കമാലി: സ്വത്ത് തർക്കത്തെ തുടർന്ന് പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ അങ്കമാലി പൊലീസിൽ കീഴടങ്ങി. അങ്കമാലി കുന്ന് ആനിമൂട്ടിൽ വീട്ടിൽ ദേവസിയെയാണ് (70) മകൻ ജൈജു വാക്കത്തികൊണ്ട് വെട്ടിയത്. ചെവിയുടെ ഭാഗത്ത് മുറിവേറ്റ ദേവസി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.