അങ്കമാലി: വിശ്വജ്യോതിക്ക് സമീപം എം.സി റോഡിൽ ലോറിയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. എൽ.എഫ് ആശുപത്രിക്ക് എതിർവശം എയർകോൺ എയർ കണ്ടീഷൻ ആൻഡ് റഫ്രിജറേഷൻ സ്ഥാപന ഉടമ മരോട്ടിച്ചോട് സ്വദേശി മാർട്ടിനാണ് (35) മരിച്ചത്. വളവിൽ നിറുത്തിയിട്ടിരുന്ന മരത്തടി കയറ്റിയ ലോറിയിൽ മാർട്ടിൻ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ബുധനാഴ്ച്ച രാത്രി പത്തു മണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മാർട്ടിൻ എൽ.എഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിനിടയാക്കിയ ലോറി നിറുത്താതെപോയി. സി.സി.ടിവി ദൃശ്യങ്ങളിൽ നിന്നാണ് അപകടം നടന്ന കാര്യം മനസിലായത്.