കളമശേരി: ഏലൂർ നഗരസഭയിലെ കേരളോത്സവം 12,13, 19, 20 തിയതികളിൽ എച്ച്.ഐ.എൽ ക്ലബ്,​ ഫാക്ട് ഹൈസ്കൂൾ ഗ്രൗണ്ട്, ഗവ. ഹൈസ്കൂൾ പാതാളം, ഫാക്ട് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടക്കും. 15 വയസ് മുതൽ 40 വയസുവരെയുള്ളവർക്ക് പങ്കെടുക്കാം. കലാ സാഹിത്യ മത്സരങ്ങൾ, വ്യക്തിഗത കായിക മത്സരങ്ങൾ എന്നിവയിൽ വിജയിക്കുന്നവർക്ക് ജില്ലാതലത്തിൽ മത്സരിക്കാം. 10 ന് വൈകിട്ട് 5 മണി വരെ മുനിസിപ്പൽ വായനശാലയിലോ നഗരസഭാ ഓഫീസിലോ അപേക്ഷ നൽകണം.