കാലടി: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ലഹരി ഉപയോഗത്തിനുമെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ മലയാറ്റൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെസ്റ്റ് കോളനിയിൽ ജനജാഗ്രതാസദസും ലഹരിവിരുദ്ധ പ്രതിജ്ഞയുമെടുത്തു. അസോ. ജില്ലാ വൈസ് പ്രസിഡന്റ് പ്രിൻസി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആനി ജോസ് അദ്ധ്യക്ഷയായി. നേതാക്കളായ ജിഷ ശ്യാം, കെ.കെ. വത്സൻ, വിജി രജി, ഷിബു പറമ്പത്ത്, ജനത പ്രദീപ് എന്നിവർ പ്രസംഗിച്ചു.