poem

കൊച്ചി: തമ്മനം വിനോദ ലൈബ്രറിയുടെ ലെനിൻ ഇറാനി സ്മാരക കവിതാ രചന മത്സരത്തിന് സൃഷ്ടികൾ ക്ഷണിച്ചു. മുൻപ് പ്രസിദ്ധീകരിക്കാത്ത 60 വരിയിൽ കവിയാത്ത മൗലിക രചനയായിരിക്കണം. മികച്ച കവിതയ്ക്ക് 5555 രൂപയുടെ കാഷ് അവാർഡും പ്രശംസാപത്രവും ശില്പവുമാണ് സമ്മാനം. തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് കവിതകൾക്ക് പ്രത്യേക സമ്മാനമുണ്ട്. രചനയുടെ മൂന്നു കോപ്പി 30ന് മുമ്പ് കൺവീനർ, ലെനിൻ ഇറാനി സ്മാരക കവിതാ രചന മത്സര കമ്മിറ്റി, വിനോദ ലൈബ്രറി, തമ്മനം പി.ഒ, കൊച്ചി -32 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 7025713629