കാലടി: അയ്യമ്പുഴ പഞ്ചായത്തിലെ കേരളോത്സവം ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻ ജോയൽ ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത് പ്രസിഡന്റ് പി.യു. ജോമോൻ അദ്ധ്യക്ഷനായി. വാർഡുമെമ്പർ ശ്രുതി സന്തോഷ്, ഫാ. വർഗീസ് ഇടശേരി, വൈസ് പ്രസിഡന്റ് ബിൽസി പി ബിജു, സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷരായ ടിജോ ജോസഫ്, റെജി വർഗീസ്, മെമ്പർമാരായ ജയ ഫ്രാൻസിസ്, ലൈജു ഈരളി, ജാൻസി ജോണി, വർഗീസ് മാണിക്യത്താൻ, റിജി ഫ്രാൻസിസ്, യൂത്ത് കോ ഓർഡിനേറ്റർ ജിതിൻ തോമസ്, കൺവീണർ ഷിജോ ഇടപുളവൻ തുടങ്ങിയവർ സംസാരിച്ചു.