 
കൊച്ചി: കലാകാരൻ രാജു എടത്തലയെ കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ അനുസ്മരിച്ചു. നന്മ പുക്കാട്ടുപടി യൂണിറ്റിന്റെയും വള്ളത്തോൾ സ്മാരക വായനശാലയുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.
തിരക്കഥാകൃത്തും സംഗീത നാടക അക്കാഡമി അവാർഡ് ജേതാവുമായ ബാബു പള്ളാശേരി അനുസ്മരണ പ്രഭാഷണം നടത്തി. നന്മ യൂണിറ്റ് പ്രസിഡന്റ് വേലായുധൻ അദ്ധ്യക്ഷനായി, വായനശാല സെക്രട്ടറി കെ.എം. മഹേഷ്, നാടക പ്രവർത്തകനും ഗാനരചയിതാവുമായ സഹീർ അലി, ഗായകൻ ഹരിശ്രീ ശ്രീകുമാർ, സർഗവനിതാ ജില്ലാ പ്രസിഡന്റ് എം.വി. ഷേർലി, നാടക,സിനിമാ പ്രവർത്തകൻ പി.വൈ. ജോസ്, കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ്, നന്മ മേഖലാ പ്രസിഡന്റ് സൂര്യ രാജു, മേഖലാ സെക്രട്ടറി ജെന്ന ബ്ളസൻ, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി കെ. രവിക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.