കളമശേരി: ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ഫാക്ടിലെ ട്രേഡ് യൂണിയനുകൾ 15ന് സംയുക്തമായി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായുള്ള സൂചനാ പണിമുടക്ക് ഇന്നലെ അർദ്ധരാത്രി മുതൽ ആരംഭിച്ചു. ഇന്ന് രാത്രി 12 മണി വരെയാണ് സൂചനാ പണിമുടക്ക്. ഇന്നലെ വൈകിട്ട് നടന്ന പ്രതിഷേധ പ്രകടനത്തിന് വിവിധ സംഘടനാ നേതാക്കളായ എം.എം.ജബ്ബാർ, പി.കെ.സത്യൻ, വി.എ.നാസർ, ജോർജ് തോമസ്, ടി.എം.സഹീർ, ഒ.എസ്. ഷിനിൽവാസ്, പി.വി.ജോസ്, യദു തുടങ്ങിയവർ നേതൃത്വം നൽകി.-