കാലടി : കാലടി മലയാറ്റൂർ റോഡ് പുറമ്പോക്ക് കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് കോടതിവിധി പൂർണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെ നിരന്തരമായ ഇടപെടലിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ എല്ലാ വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്ത് സംസാരിച്ചു. പി.ഡബ്യു.ഡി റോഡ് സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ള പി.ഡബ്യു.ഡി റവന്യു ഉദ്യോഗസ്ഥരാണ് പരാതിപ്പെടാൻ കാലതാമസം നേരിട്ടതുകൊണ്ട് ഇനി പഴയ സർവ്വേ പ്രകാരം അളക്കാൻ കഴിയില്ലെന്ന് പറഞ്ഞ് കയ്യേറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നു. യാതൊരു നടപടിയും എടുക്കാതെ പുറമ്പോക്ക് ഭൂമിയിൽ കെട്ടിടം പണി പൂർത്തീകരിച്ച് നമ്പർ നൽകി. പുറംമ്പോക്ക് ഭൂമി സ്വയം പൊളിച്ചുമാറ്റി റോഡിനോട് ചേർത്ത് നൽകിയിട്ടും ഈ ഭാഗങ്ങളിൽ പോലും ടാറിംഗ് റോഡ് പൊളിച്ചാണ് ഇപ്പോൾ പൈപ്പുകൾ ഇടുന്നതെന്ന് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. നാളെ ഹൈക്കോടതിക്കു സമീപം വഞ്ചി സ്‌ക്വയറിൽ സമരം സംഘടിപ്പിക്കുമെന്ന് ടി.ഡി.സ്റ്റീഫൻ പറഞ്ഞു. രാവിലെ 10.30ന് ജനകീയ പ്രതിരോധ സമിതി പ്രസിഡന്റ് പ്രൊഫ.കെ.അരവിന്ദാക്ഷൻ, ഉദ്ഘാടനം ചെയ്യും.