mect
അയ്യമ്പുഴ പഞ്ചായത്തിലെ അവകാശ പ്രഖ്യാപനം പ്രസിഡന്റ് പി.യു.ജോമോൻ റേഷൻകാർഡ് കൈമാറി ഉദ്ഘാടനം ചെയ്യുന്നു

കാലടി: അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരായ 62 കുടുംബങ്ങളിൽ അവകാശ രേഖകളായ റേഷൻകാർഡ്, ആധാർകാർഡ്, തിരിച്ചറിയൽ കാർഡ്, മുതലായവ ഇല്ലാത്തവർക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഭ്യമാക്കും. രതീഷ് തങ്കച്ചന് പഞ്ചായത്തു പ്രസിഡന്റ് പി.യു. ജോമോൻ റേഷൻകാർഡ് കൈമാറി അവകാശം അതിവേഗം പ്രഖ്യാപനം നടത്തി. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടിജോ ജോസഫ്, മെമ്പർമാരായ ലൈജു ഈരാളി, ജാൻസി ജോണി, വർഗീസ് മാണിക്യത്താൻ പഞ്ചായത്ത് സെക്രട്ടറി സി. മണികണ്ഠൻ, വി.ഇ.ഒ റെജി.ടി ആർ, ജെ .എച്ച്.ഐ ജിനോ തുടങ്ങിയവർ പങ്കെടുത്തു.