കാലടി: തോട്ടം തൊഴിലാളികളുടെ കൂലിവർദ്ധന കാലാവധി 10 മാസം പിന്നിട്ടിട്ടും കൂലി വർദ്ധിപ്പിക്കുവാൻ മാനേജ്മെന്റ് തയ്യാറാകാത്ത സാഹചര്യത്തിൽ കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ 500 എസ്റ്റേറ്റ് ഡിവിഷൻ കേന്ദ്രങ്ങളിൽ പ്രതിഷേധസമരം നടന്നു. കാലടി പ്ലാന്റേഷൻ കല്ലാല എസ്റ്റേറ്റിലെ ഡിവിഷനിൽ കൂടിയ പ്രതിഷേധ കൂട്ടായ്മ യൂണിയൻ ആക്ടിംഗ് ജനറൽ സെക്രട്ടറി പി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.എം. അനീഷ് അദ്ധ്യക്ഷത വഹിച്ചു.
ട്രേഡ് യൂണിയൻ നേതാക്കളായ മേരി നിഷ, കെ.കെ. ജോയി, ടി.കെ. സാജൻ, ബിജു ജോൺ, ഗീത.കെ.കെ തുടങ്ങിയവർ വിവിധ ഡിവിഷനുകളിൽ നടന്ന സമരത്തിൽ സംസാരിച്ചു.