ചോറ്റാനിക്കര: തിരുവാങ്കുളം ഗവണ്മെന്റ് ഹൈസ്കൂളിൽ കേരള പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ജനകീയ ചർച്ച സംഘടിപ്പിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവായ മാത്യു ചെറിയാൻ സർ സംസാരിച്ചു. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പുഷ്പ പ്രദീപ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ രജനി മനോഷ്, വിവിധ മേഖലകളെ പ്രതിനിധീകരിച്ചു ഡോ. എം ജി ഗോപാലകൃഷ്ണൻ, ഡോ. പ്രമോദ് ദിനകർ, ഹരികുമാർ കെ എസ്, സജീവ് കുമാർ പി പി, തങ്കച്ചൻ പി എ, ഹെഡ് മിസ്ട്രെസ് വാസന്തി ടീച്ചർ, പി ടി എ പ്രസിഡന്റ്‌ ഇ ടി അനിൽകുമാർ, പി ടി എ വൈസ് പ്രസിഡന്റ്‌ സുഷിൽ കോത്താരി എന്നിവരും മറ്റു സംഘടനാ പ്രതിനിധികളും ചർച്ചയിൽ സജീവമായി പങ്കെടുത്തു സംസാരിച്ചു.