കിഴക്കമ്പലം: മോറക്കാല കെ.എ. ജോർജ് മെമ്മോറിയൽ ലൈബ്രറിയും ആഷിയാന ബഡ്‌സ് സ്കൂളും സംയുക്തമായി ലഹരിവിരുദ്ധ സദസ് നടത്തി. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതാമോൾ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് പി.ഐ. പരീകുഞ്ഞ് അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ അനുപമ, പ്രീത രാജു, പ്രിൻസിപ്പൽ സൂസി ജേക്കബ്, ലൈബ്രറി സെക്രട്ടറി സാബു വർഗീസ്, സൂസൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.