അങ്കമാലി: ഉപജില്ല സ്കൂൾ കലോത്സവത്തിന് കറുകുറ്റി സെൻ്റ് ജോസഫ്സ് ഗേൾസ് സ്കൂളിൽ തിരി തെളിഞ്ഞു. ബെന്നി ബഹനാൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ ബ്രിജിറ്റ് പതാക ഉയർത്തി. കറുകുറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ റെജി മാത്യു മുഖ്യ പ്രഭാഷണം നടത്തി.
എ.ഇ.ഒ പി. അംബിക, ഡോ. ഫാദർ സേവ്യർ ആവള്ളിൽ, സിസ്റ്റർ ആനി തുടങ്ങിയവർ സംസാരിച്ചു.