
വൈപ്പിൻ: കാൽനട യാത്രികർക്കും സ്കൂൾബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും തടസമായി റോഡിലേക്ക് ചാഞ്ഞൊരു ടെലിഫോൺ പോസ്‌റ്റ്. ഏറെക്കാലമായി പോസ്‌റ്റ് ഈ നിൽപ്പാണെന്നും ഉടൻ പരിഹാരം കാണണമെന്നും നാട്ടുകാർ പലവട്ടം പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല.
നായരമ്പലം വാടേൽകരുണ സ്‌കൂൾ റോഡിൽ ആൽബിൻ ബേക്കറിക്ക് മുന്നിലാണ് പോസ്റ്റ്. വിഷയത്തിൽ അധികാരികൾ ഉടൻ ഇടപെടണമെന്ന് സി.പി.ഐ വാടേൽ ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു.