കുറുപ്പംപടി : വേങ്ങൂർ ഗ്രാമപഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് ക്രാരിയേലി, സെന്റ്:മേരിസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് കേരളോത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻസി ജോബി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഡെയ്സി ജെയിംസ്, പി.ആർ. നാരായണൻ നായർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷീബ ചാക്കപ്പൻ, പഞ്ചായത്ത് മെമ്പർമാരായ ബിജു. ടി, ബേസിൽ കല്ലറയ്ക്കൽ, ശോഭന വിജയകുമാർ, മരിയ സാജ് മാത്യു, ശശികല കെ.എസ്, വിനു സാഗർ, സ്കൂൾ മാനേജർ സാജു കുര്യാക്കോസ്, പ്രധാന അദ്ധ്യാപിക ഷീബ മാത്യു, യൂത്ത് കോഡിനേറ്റർ ഉല്ലാസ് കെ.എസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
അത്ലറ്റിക് മത്സരങ്ങളാണ് ഉദ്ഘാടന ദിവസം ക്രാരിയേലി,സെന്റ് മേരീസ് ഹൈസ്കൂളിൽ നടന്നത്. ഇന്നലെ രാവിലെ മുതൽ ക്രിക്കറ്റ് മത്സരവും( ക്രാരിയേലി, സെന്റ്. മേരീസ് ഹൈസ്കൂൾ ഗ്രൗണ്ട്) വൈകിട്ട് 5 മണി മുതൽ ഷട്ടിൽ മത്സരവും( ക്രാരിയേലി, കമ്മ്യൂണിറ്റി ഹാൾ, കോർട്ട്) നടക്കും. ഞായറാഴ്ച രാവിലെ ഫുട്ബാൾ മത്സരം ക്രാരിയേലി, സെന്റ് മേരീസ് ഹൈസ്കൂൾ ഗ്രൗണ്ടിലും വടംവലി മത്സരം 12 മണി മുതൽ മേയ്ക്കപ്പാലയിലും നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.