അങ്കമാലി: പാലിശേരി എസ്.എൻ.ഡി.പി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുണ്ടശേരി - വയലാർ ചെറുകാട് അനുസ്മരണം സംഘടിപ്പിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി കെ.പി. റെജീഷ് ഉദ്ഘാടനം ചെയ്തു. മുണ്ടശ്ശേരി അനുസ്മരണവും നടത്തി. ചെറുകാട് അനുസ്മരണം സി. സിദ്ധാർത്ഥും വയലാർ അനുസ്മരണം ടി.പി. വേലായുധനും നിർവഹിച്ചു. ദക്ഷ് നിശാന്ത് ,ഗംഗ മുരളി എന്നിവർ ഗാനമാലപിച്ചു. സെക്രട്ടറി മിഥുൻ ടി.എസ് സ്വാഗതവും ലൈബ്രേറിയൻ എ.വി ഷൈല നന്ദിയും പറഞ്ഞു.