കളമശേരി: കളമശേരി നിയോജക മണ്ഡലത്തിലെ സമഗ്ര കായിക വളർച്ച ലക്ഷ്യമാക്കി മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന "യുവതയ്ക്ക് ഒപ്പം കളമശേരി" ഫുട്ബാൾ മത്സരത്തിന് തുടക്കം. ഗവ.പോളിടെക്‌നിക് ഗ്രൗണ്ടിൽ നടക്കുന്ന മത്സരം എസ്.ഐ.എഫ്.എൽ ചെയർമാൻ ഷരീഫ് മരക്കാർ ഉദ്‌ഘാടനം ചെയ്തു. മുനിസിപ്പൽ തല കമ്മിറ്റി ചെയർമാൻ കെ.എച്ച്.സുബൈർ അദ്ധ്യക്ഷനായി.
18 വയസിന് മുകളിൽ ഉള്ളവരുടെ ഫുട്ബാൾ മത്സരങ്ങളാണ് ഇന്നലെ നടന്നത്. ഇന്ന് 18 വയസിന് താഴെയുള്ളവരുടെ മത്സരങ്ങൾ നടക്കും. മുനിസിപ്പൽ തല കമ്മിറ്റി കൺവീനർമാരായ എ.കെ.സിബിൻ, കെ.ടി.മനോജ്, കോ ഓർഡിനേറ്റർ എം.ഗോപകുമാർ, പോളിടെക്‌നിക് പ്രിൻസിപ്പൽ ഗായത്രി, കൗൺസിലർമാരായ കെ.കെ.ശശി, സലിം പതുവന, റഫീഖ് മരക്കാർ, നെഷീദ സലാം, ലിസി കാർത്തികേയൻ, ടി.എ.അസൈനാർ, പി.വി.ഉണ്ണി, പി.എസ്.ബിജു, സി.പി.എം ലോക്കൽ സെക്രട്ടറി ടി.ടി.രതീഷ് തുടങ്ങിയവർ പങ്കെടുത്തു.