കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള കമ്മട്ടിപ്പാടത്തേക്ക് സഞ്ചാരസൗകര്യം ഒരുക്കുമെന്ന് ടി.ജെ വിനോദ് എം.എൽ.എ അറിയിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് പണം ഉപയോഗിച്ച് റോഡ് നിർമ്മിക്കാനാണ് തീരുമാനം. ഇതിനു മുന്നോടിയായി ജി.സി.ഡി.എ, പൊതുമരാമത്ത് വകുപ്പ് എന്നി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുമായി അദ്ദേഹം കഴിഞ്ഞ ദിവസം സ്ഥലപരിശോധന നടത്തി.

റെയിൽവരെയുള്ള വഴിയെങ്കിലും സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കമ്മട്ടിപ്പാടം നിവാസികൾ ജി.സി.ഡി.എ, കോർപ്പറേഷൻ അധികൃതർക്ക് നിരവധി തവണ നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് എം.എൽ.എ ഇക്കാര്യത്തിൽ ഇടപെട്ടത്.