പള്ളുരുത്തി: കാഥികൻ ഇടക്കൊച്ചി പ്രഭാകരന്റെ പതിനേഴാമത് അനുസ്മരണ സമ്മേളനവും പ്രഭാകരൻ സ്മാരക കലാമന്ദിരത്തിന്റെ പതിനൊന്നാം വാർഷിക ആഘോഷവുമായ പ്രഭാമയം ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. വി.കെ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ഉർവശി പ്രഭ പുരസ്കാരം നേടിയ സിനിമാതാരം ബിന്ദു പണിക്കറിന് കലാശ്രീ പുരസ്കാരം കലാലയ ജി.റാവു നൽകി. കലാസാംസ്കാരിക പ്രതിഭകളായ പി.ജി.ഹമീദ്, സാജൻ പള്ളുരുത്തി, കൊച്ചിൻ മാക്സി, കുസും ഷലാൽ,നിഷ ഉണ്ണി, നിഖിൽ പള്ളുരുത്തി, തങ്കപ്പൻ, രാജീവ് പള്ളുരുത്തി എന്നിവരെ ആദരിച്ചു. പി.എ.പീറ്റർ, സി.ആർ.സുധീർ, സുരാജ് സത്യൻ, ഇടക്കൊച്ചി സലിംകുമാർ, പീറ്റർ ജോസ്, വിജയൻ മാവുങ്കൽ, എ.എ.അബ്ദുൽ അസീസ്, കെ.എം. ധർമ്മൻ എന്നിവർ സംബന്ധിച്ചു. പരിപാടികൾ ഇന്ന് സമാപിക്കും.