കൊച്ചി: എക്സൈസ് വകുപ്പിന്റെയും വൈ.എം.സി.എ പാലാരിവട്ടം ബ്രാഞ്ചിന്റെയും ഡോമിനർ ഓണേഴ്സ് ക്ലബ്‌ കൊച്ചിൻ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് ലഹരിവിരുദ്ധ ബൈക്ക് റാലി നടക്കും. രാവിലെ 8.30ന് എറണാകുളം വൈ.എം.സി.എയിൽ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ആർ.ജയചന്ദ്രൻ റാലി ഫ്ലാഗ് ഓഫ് ചെയ്യും. പാലാരിവട്ടം വൈ.എം.സി.എയിൽ സമാപിക്കും. എഴുപതോളം ബൈക്കുകൾ പങ്കെടുക്കും.