കോതമംഗലം: പിണ്ടിമന ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2022-2023 പ്രകാരം ജൈവവളം, പച്ചക്കറിക്കൃഷി വികസനം, തരിശ് നെൽക്കൃഷി, നെൽക്കൃഷിക്ക് കൂലിച്ചെലവ് തുടങ്ങി വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാമസഭ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കർഷകർ തന്നാണ്ട് കരം തീർത്ത രസീതിന്റെ പകർപ്പുമായി 20നകം കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.