കുറുപ്പംപടി : എറണാകുളം ജില്ലാ ക്ഷീരസംഗമം പുല്ലുവഴി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ സഹായത്തോടെ സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ അറിയിച്ചു. പെരുമ്പാവൂർ ഇ.എം.എസ് ഹാളിലാണ് പരിപാടി. ബ്ലോക്ക് പഞ്ചായത്ത്, ക്ഷീര വികസനവകുപ്പ്, മിൽമ, ക്ഷീരോത്പാദക സംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് രണ്ടുദിവസത്തെ ക്ഷീരസംഗമം.
ബേസിൽ പോൾ ആലോചനായോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ക്ഷീരവികസന ഓഫീസർ ട്രീസ തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടൻ, ശാരദ മോഹൻ, ഷൈമി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, മിൽമ ബോർഡ് അംഗങ്ങളായ ജോൺ തെരുവത്ത്, നജീബ് പി.എസ്, ലിസി ജോയി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.ജെ ബാബു, പി.ആർ നാരായണൻ നായർ, ഡെയ്സി ജയിംസ്, ലതാഞ്ജലി മുരുകൻ, എം.കെ രാജേഷ്, അംബിക മുരളീധരൻ, നിഷ വി. ഷെരീഫ്, പ്രിയ ജോസഫ്, റസീനബീവി എന്നിവർ പങ്കെടുത്തു.