മൂവാറ്റുപുഴ: വിമുക്തഭടന്മാർ പൊലീസ് സ്റ്റേഷൻ മാർച്ചും ധർണയും നടത്തും. മൂവാറ്റുപുഴ എക്സ് സർവീസ്‌മെൻ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് മാർച്ചും ധർണയും. അവധിക്ക് നാട്ടിൽവന്ന സൈനികനുനേരെ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലുണ്ടായ അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് സമരം.