കാലടി: ശ്രീശങ്കര കോളേജിൽ ആന്റി ഡ്രഗ് ആൻഡ് നർക്കോട്ടിക് സെല്ലിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. പ്രീതി നായർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആന്റി ഡ്രഗ് ആൻഡ് നർക്കോട്ടിക് സെൽ കൺവീനർ പ്രൊഫ. കെ.പി. സുനി, ഡോ. രതീഷ് സി. നായർ, ഡോ. കെ.ഡി. മിനി, ഡോ. സിനിത നായർ തുടങ്ങിയവർ പ്രസംഗിച്ചു.