മൂവാറ്റുപുഴ: മുളവൂർ മൗലദ്ദവീല ഇസ്ലാമിക് അക്കാഡമിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച മർഹും പൂക്കോയ തങ്ങൾ സ്മാരക പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന് യൂത്ത് കോൺഗ്രസ് മുളവൂർ മണ്ഡലം കമ്മറ്റി പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി. മൗലദ്ദവീല അക്കാദമിയിൽ നടന്ന ചടങ്ങിൽ ഉപകരണങ്ങൾ ഡോ.മാത്യു കുഴൽനാടൻ എം.എൽ എ പാലിയേറ്റിവ് സെന്ററിന് കൈമാറിയൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫൈസൽ വടക്കനത്ത് അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഷറഫുദീൻ സഅദി തങ്ങൾ മുഖ്യപ്രഭാഷണം നടത്തി.
പാലിയേറ്റിവ് കെയർ സെന്റർ ഭാരവാഹികളായ ഷംസുദീൻ മൗലവി, കെ.എം. ഫൈസൽ, അലിമുത്ത്, ഇബ്രാഹിം മുളാട്ട്, അബ്ദുൽ ഖാദർ, കോൺഗ്രസ് നേതാവ് ടി.കെ. അലിയാർ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ നഫ്സൽ മീതിയൻ, രൂപൻ സേവ്യർ, അലി ഇലഞ്ഞായിൽ, നിയാസ് വാരിക്കാട്ട്, ഷിഹാബ് കൂവക്കാടൻ, വിപിൻ സേവ്യർ, അയ്യപ്പദാസ് എൻ.ഡി, അഫ്സൽ ബഷീർ, സനു ജോൺ തുടങ്ങിയവർ പങ്കെടുത്തു.