തൃക്കാക്കര: വൈ.എം.സി.എ പാലാരിവട്ടം ബ്രാഞ്ചിന്റെയും അഷ്ടവൈദ്യൻ തൈക്കാട്ട് മൂസ് വൈദ്യരത്നം ഔഷധശാല എറണാകുളം ബ്രാഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും സംഘടിപ്പിച്ചു. വൈ.എം.സി.എ എറണാകുളം പ്രസിഡന്റ് അലക്സാണ്ടർ എം.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.പാലാരിവട്ടം ബ്രാഞ്ച് ചെയർമാൻ ഡോ.ടെറി തോമസ് ഇടത്തൊട്ടി അദ്ധ്യക്ഷത വഹിച്ചു. എബ്രഹാം സൈമൺ, ഡോ.ജി.വിഷ്ണു, ഡോ.അഞ്ജന ബെന്നി, ഡോ.സംവിത, സജി എബ്രഹാം എന്നിവർ സംസാരിച്ചു.