തൃപ്പൂണിത്തുറ: ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയവരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.

മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ്, തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.വി.ബേബി, ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ.രശ്മി, ഗേൾസ് സ്കൂൾ ഹെഡ്മിസ്ട്രസ് സൂസമ്മ ചെറിയാൻ, നഗരസഭാ വൈസ് ചെയർമാൻ കെ.കെ.പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു.

ഗവ. ഗേൾസ് ഹൈസ്കൂളിലെ കേഡറ്റ് വി.എസ്.ഗായത്രി പരേഡ് കമാൻഡർ ആയും പി.ആർ.ലക്ഷ്മി സെക്കന്റന്റ് കമാൻഡർ ആയും നടന്ന പരേഡിൽ ഗേൾസ് സ്കൂൾ പ്ലാറ്റൂൺ കമാൻഡർ ഗീതാഞ്ജലി കെ.ഷാജിയും ബോയ്സ് സ്കൂൾ പ്ലാറ്റൂൺ കമാൻഡർ സനൂപ് സാജനും നയിച്ചു.