കോലഞ്ചേരി: വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഭാരത് ഗൈഡ്‌സ് ക്യാമ്പ് പി.ടി.എ പ്രസിഡന്റ് സോണി കെ. പോൾ ഉദ്ഘാടനം ചെയ്തു. സ്‌കൗട്ട് ആൻഡ് ഗൈഡ് വിദ്യാഭ്യാസ ജില്ലാ ഓഫീസർ സിസ്​റ്റർ ജെസി സ്‌കറിയ മുഖ്യപ്രഭാഷണം നടത്തി. ഹയർ സെക്കൻഡറി സീനിയർ അസി. ടി. കൊച്ചുമോൾ അദ്ധ്യക്ഷയായി. ഫാ. ജിത്തു മാത്യു, പി.ടി.എ വൈസ് പ്രസിഡന്റ് സുമ തോമസ്, സ്‌കൂൾ ഗൈഡ് ക്യാപ്ടൻ മറിയാ ലേഖ ലാസർ, ഡോളി എബ്രാഹം, അനോള സാരഹ് ദേവസ്യ തുടങ്ങിയവർ സംസാരിച്ചു.