 
മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാമത് എസ്.പി.സി ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ഡോ. മാത്യു കുഴൽ നാടൻ എം.എൽ.എ, മൂവാറ്റുപുഴ പൊലീസ് സബ് ഇൻസ്പെക്ടർ സി.പി. ബഷീർ എന്നിവർ ചേർന്ന് സല്യൂട്ട് സ്വീകരിച്ചു.
ജില്ലാപഞ്ചായത്ത് മെമ്പർ ഷാന്റി എബ്രഹാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, വാർഡ് മെമ്പർ നെജി ഷാനവാസ്, പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടണ്ടാമറ്റം, എസ്.എം.സി ചെയർമാൻ വി.എച്ച്. ഷെഫീക്ക്, പ്രിൻസിപ്പൽ ടി.ബി. സന്തോഷ്, ഹെഡ്മിസ്ട്രസ് ഷൈകുമാരി, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ ശ്യാംബാബു, ശ്രീജ കെ. ഹരി, കുട്ടികളെ പരിശീലിപ്പിച്ച സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിബിൽ മോഹൻ, 'അനിമോൾ എന്നിവർ പങ്കെടുത്തു.