പള്ളുരുത്തി: ചെല്ലാനം പുത്തൻതോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്‌റ്റുഡന്റ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ കണ്ണമാലി എസ്.എച്ച്.ഒ രാജേഷ് സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ വാർഡ് അംഗം റോസി പെക്സി, പി.ടി.എ പ്രസിഡന്റ് എ.എക്സ്.പ്രിൻസൺ, എസ്.പി.സി മട്ടാഞ്ചേരി, എ.എൻ.ഒ ഡാർളി , പ്രിൻസിപ്പൽ രാധിക, ഹെഡ് മാസ്റ്റർ എൻ.കെ.ഷൈബു, രക്ഷകർത്താക്കൾ, അദ്ധ്യാപകർ, എസ്.പി.സി കേഡറ്റുകൾ എന്നിവർ സന്നിഹിതരായി. പരേഡ് നയിച്ച കമാൻഡർ കെ.ഡി.ഡോൺ, സെക്കൻഡ് ഇൻകമാൻഡർകെ. എക്സ്.ആൾട്രിയ എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി.